മലപ്പുറം: ഊർങ്ങാട്ടിരിയിൽ വനത്തിനുള്ളിൽ കാണാതയ ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമനെ (55)ഇനിയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനവിഭവങ്ങൾ ശേഖരിക്കാനായി കാടുകയറിയത്.

രാത്രിയായിട്ടും രാമൻ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലും രാമനെ കണ്ടെത്താൻ ആയില്ല. തെങ്ങ് കയറ്റ തൊഴിലാളിയായ രാമൻ പണി ഇല്ലാതായതോടെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയത്. രാവിലെ പോകുമ്പോൾ ഒരു കത്തി മാത്രമാണ് രാമൻ കയ്യിൽ കരുതിയത്.

ഫോറസ്റ്റ്, ഫയർഫോഴ്സ് പൊലീസ് തുടങ്ങിയ സേനകളും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഉൾപ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് കാട്ടിൽ തിരച്ചിൽ നടത്തുന്നത്.