- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കുടി ബിജെപി-പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നവെന്ന് രമേശ് ചെന്നിത്തല; രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കുടി ബിജെപി- പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെളിപ്പെടുത്തൽ ശരി വയ്ക്കുന്നതാണ് കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത് നിയമപ്രകാരം കേരള ഘടകം ഇപ്പോഴും ബിജെപി ഘടകക്ഷിയായ . ജെ.ഡി എസ്സിന്റെ ഭാഗമാണ് എന്നിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാ പേർക്കും മനസ്സിലായി.
രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാൻ അന്ന് പറഞ്ഞപ്പോൾ പിണറായി എന്നെ കളിയാക്കുകയായിരുന്നു. പിണറായി സ്വർണ്ണ കേസും ലാവിലിൽ കേസ്സുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. യാഥാർത്ഥത്തിൽ കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ബിജെപി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തിൽ പിണറായിയും സി പി എം കൈകോർക്കുകയായിരുന്നു. ഗൗഡയുടെ വെളിപ്പെടുത്ത ലോട് കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല പറഞ്ഞു.