- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ചു: പ്രതിക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും
പെരുമ്പാവൂർ:അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. ഇരിങ്ങോൾ വിളാവത്ത് കുടി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജേഷ് കെ മേനോൻ ആണ് കുറ്റപത്രം സമർപ്പിച്ചത്.
കോടനാട് ഇൻസ്‌പെക്ടർ ആയിരുന്ന സജി മാർക്കോസ്, എസ്‌ഐ ടി.എൽ ജയൻ, എഎസ്ഐ എം.എസ്.മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു.കെ.വർഗീസ്, വിപിൻ വർക്കി, എൻ.പി.ബിന്ദു, പി.എം.ലൈലാലി, കെ.സി.ജിബി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി എ.സിന്ധു ഹാജരായി.
മറുനാടന്‍ മലയാളി ലേഖകന്.
Next Story