- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട് സ്‌ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ
പെരുമ്പാവൂർ: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട് സ്‌ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ.
തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റോ കുര്യൻ (36) നെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ് ബുക്ക് വഴി ബന്ധം സ്ഥാപിച്ച് സ്‌ക്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു
പോവുകയായിരുന്നു.
തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. ഇതിനിടയിൽ ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു.
ജിന്റോയെ പിടികൂടുന്നതിന് പ്രത്യേക ടീം രൂപീകരിച്ചു. ആന്റമൻ നിക്കോബാർ , ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി അലൂമിനിയം ഫാബ്രിക്കേറ്ററായി കഴിയുകയായിരുന്നു.
അവിടെ നിന്നും ബാംഗ്ലൂരിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പിടിയിലായത്. പെരുമ്പാവൂർ എ.എസ്‌പി അനൂജ് പലിവാലിന്റെ മേൽ നോട്ടത്തിൽ എസ്.എച്ച്.ഒ വി എം.കേഴ്‌സൻ ,സബ് ഇൻസ്‌പെക്ടർ ഒ.വി.സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഏ.ആർ. ജയൻ , പി.എം ഷമീർ, മാഹിൻ ഷാ, സി.പി.ഒ ബോബി ടി ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ലേഖകന്.