- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15,000 എ.എ.വൈ കാർഡുകളുടെ വിതരണം നാളെ; മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എ.എ.വൈ കാർഡുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000കുടുംബങ്ങളെ കണ്ടെത്തി പുതിയ എ.എ.വൈ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വൈകീട്ട് നാലിന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.
മന്ത്രി ആന്റണിരാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബർ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റെയ്സർ വീഡിയോ പ്രദർശനവും ഡിജിറ്റൾ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
റേഷൻകാർഡുകളിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകൾ തിരുത്തുന്നതിനും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനുള്ള 'തെളിമ' പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. ഓഗസ്റ്റ് മാസത്തെ കമീഷൻ വിതരണം ചെയ്തു
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട ഓഗസ്റ്റ് മാസത്തെ കമീഷൻ വിതരണം ചെയ്തുവെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സെപ്റ്റംബർ മാസത്തെ കമീഷൻ ഒക്ടോബർ 10 മുതൽ വിതരണം ചെയ്യുന്നതിന് നടപടിസ്വീകരിച്ചു.
കേന്ദ്രസംസ്ഥാന സർക്കാരുകളിൽ നിന്നും കമീഷൻ തുക ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് വിതരണം വൈകിയത്. കമീഷൻ ലഭ്യാക്കുക എന്നതായിരുന്നു ഒക്ടോബർ 16 മുതൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കിൽ ഉന്നയിച്ച പ്രധാന ആവശ്യം. കമീഷൻ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതോടെ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് മന്ത്രിഅറിയിച്ചു.