- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ലാഭം മാത്രം മുൻനിർത്തി പ്രവർത്തിച്ചു; പണം നൽകാത്ത റേഷൻ വ്യാപാരികളോട് വൈരാഗ്യബുദ്ധിയോടെ പെരുമാറി; ഉടുമ്പൻചോലയിൽ റേഷനിങ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ഇടുക്കി: ഉടുമ്പഞ്ചോല താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർ എം.എം. ഷണ്മുഖനെ സസ്പെൻഡ് ചെയ്ത് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. സാമ്പത്തിക ലാഭം മാത്രം മുൻനിർത്തി പ്രവർത്തിച്ചതായും പണം നൽകാത്ത റേഷൻ വ്യാപാരികളോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നും ഇത് വകുപ്പിന് കളങ്കമായെന്നും കണ്ടെത്തിയാണ് നടപടി.
ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇത് പ്രകാരം പൊതുവിതരണ വകുപ്പ് വിജിലൻസ് ഓഫീസർ, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ എന്നിവർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആർഐ എന്ന നിലയിലുള്ള ചുമതലകളും, ഉത്തരവാദിത്വങ്ങളും യഥാസമയം നിറവേറ്റാതെ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചതായി റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.
പൊതുവിതരണ വകുപ്പിൽ ഷൺമുഖൻ ജോലി നോക്കിയ വിവിധ ഓഫീസുകളിലെ ഇയാളുടെ പ്രവർത്തനങ്ങൾ സൗഹാർദ്ദപരമായ അന്തരീക്ഷത്തെ കലുഷിതമാക്കി. ഓഫീസിലെ രജിസ്റ്ററുകൾ തന്റെ കൈവശം രഹസ്യമായി സൂക്ഷിച്ചതിനുശേഷം മറ്റ് ജീവനക്കാരുടെ മേൽ കുറ്റം ആരോപിച്ച് മോശമായ രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുള്ളവർക്ക് ചോർത്തി നൽകി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്വഭാവം ഉണ്ട്. ഇത്തരം പ്രവൃത്തികൾ വകുപ്പിന് പൊതു സമൂഹത്തിൽ നാണക്കേടും അവമതിപ്പും ഉണ്ടാക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായേക്കും. അതിനാൽ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. 1960ലെ കേരള സിവിൽ സർവീസസ് (ക്ലാസ്സിഫിക്കേഷൻ, കൺട്രോൾ & അപ്പൽ) നിയമങ്ങളിലെ ചട്ടം 10 പ്രകാരം ആണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.