- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുകളായി വിതരണം ചെയ്യും
കൊച്ചി: ജീവനക്കാരുടെ ശമ്പള വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസവുമായി ഹൈക്കോടതി ഉത്തരവ്. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാൻ അനുമതി നൽകി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. എല്ലാ മാസവും ആദ്യ ഗഡു 10 ആം തീയതിക്ക് മുൻപും രണ്ടാം ഗഡു 20ാം തീയതിക്ക് ഉള്ളിലും നൽകണം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ജീവനക്കാരുടെ ശമ്പളം 10-ാം തീയതിക്ക് മുമ്പ് വിതരണം ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആർടിസി നൽകിയ അപ്പീലിലാണ് നടപടി. സ്ഥാപനത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയനുസരിച്ച് ജീവനക്കാർക്ക് 10-ാം തീയതിക്ക് അകം മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
ശമ്പളം നൽകുന്നത് സർക്കാരിന്റെ ധനസഹായവും ടിക്കറ്റ് ഇതര വരുമാനവും കൊണ്ടാണ്. സർക്കാരിന്റെ ധനസഹായം ലഭിക്കുന്നത് പോലും 10-ാം തീയതിക്ക് ശേഷമാണ്. അതിനാൽ സർക്കാർ ധനസഹായം ലഭിച്ചതിന് ശേഷം രണ്ടാം ഗഡു നൽകാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.