തിരുവനന്തപുരം: സംസ്ഥാനത്ത ഉന്നത ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി. ശാരദാ മുരളീധരനെ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പുനീത് കുമാറിനെ പഴ്‌സനൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.

മുഹമ്മദ് വൈ.സഫിറുല്ലയെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായും ഡി.ആർ.മേഘശ്രീയെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായും അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായും ആർ.ശ്രീലക്ഷ്മിയെ ജിഎസ്ടി ജോയിന്റ് കമ്മിഷണറായും നിയമിച്ചു.

പി.വിഷ്ണു രാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. വി.ചെൽസാസിനിയെ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിയായും രാഹുൽ കൃഷ്ണ ശർമയെ ഹൗസിങ് കമ്മിഷണറായും ഡി.ധർമശ്രീയെ ഭൂഗർഭജല വകുപ്പ് ഡയറക്ടറായും നിയമിച്ചു. ശ്രീധന്യ സുരേഷിനെ റജിസ്‌ട്രേഷൻ ഐജിയായും നിയമിച്ചു.