- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറംഗ സംഘം ഹോട്ടലുടമയെ മർദ്ദിച്ച് കട അടിച്ചു തകർത്തു
പാലക്കാട് : നാട്ടുകല്ലിൽ കാറിലേക്ക് ഭക്ഷണം എത്തിക്കാഞ്ഞതിന് ഹോട്ടലുടമയും കടയും യുവാക്കൾ മർദ്ദിച്ചു. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പുറത്ത് നിർത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നൽകാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്.
കടയിലെ ഫർണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകർത്തിട്ടുണ്ട്.യാസ് കഫേ ഉടമ സർജലിനാണ് മർദ്ദനമേറ്റത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറയുന്നു.
Next Story