കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ചു. സംഭവത്തിൽ വിമർശനം കടുക്കുകയാണ്. കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ സ്വകാര്യ വ്യക്തിയുടെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

അഭിവാദ്യം സ്വീകരിക്കാൻ പൊലീസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. തുറന്ന വാഹനം പൊലീസിൽ ഇല്ലാത്തതിനാലാണ് ഈ വാഹനം ഉപയോഗിക്കേണ്ടിവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.