- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് ഡാമുകൾ നിർമ്മിക്കാൻ പദ്ധതി; റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒമ്പത് പുതിയ ഡാമുകൾ നിർമ്മിക്കാൻ സർക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇക്കാര്യം മന്ത്രി നിയമസഭയിലാണ് അറിയിച്ചത്. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമ്മിക്കാനും സർക്കാർ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.
129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമ്മിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. 'തമിഴ്‌നാടിന് ജലവും കേരളത്തിനു സുരക്ഷയും' എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.
പാമ്പാർ സബ് ബേസിനിൽ മൂന്നു പദ്ധതികളിലായി മുന്നു ഡാമുകൾക്ക് വേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തിയിട്ടുണ്ട്. പാമ്പാർ നദീതടത്തിൽനിന്ന് കേരളത്തിന് അനുവദിച്ച 3 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാർ സബ് ബേസിനിൽ ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർ ചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകൾ നിർമ്മിക്കുവാൻ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.