കണ്ണൂർ: കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ആർ.എസ്.എസ് നേതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. അഞ്ചരക്കണ്ടി കല്ലായിയിലെ പെയിന്റിങ്ങ് തൊഴിലാളിയായ യു.കെ. പ്രഗീഷാണ്(31) മരണമടഞ്ഞത്. വേങ്ങാട് മണ്ഡലം ആർ എസ് എസ് കാര്യവാഹായി പ്രവർത്തിച്ചുവരികയാണ്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ താഴെ ചൊവ്വയിൽ വെച്ച് ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു, ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിയ പ്രഗീത്അതീവ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഞായറാഴ്‌ച്ച പുലർച്ചെയാണ് ചികിത്സയ്ക്കിടെ മരണമടഞ്ഞത്.

മൃതദേഹം കുരിയോട് സംഘ സ്ഥാനിൽ പൊതുദർശനത്തിന് വെച്ചു. നിരവധി സഹപ്രവർത്തകരും നാട്ടുകാരും അന്ത്യോപചാരം അർപ്പിക്കാൻക്കാൻ എത്തിയിരുന്നു. സംഘപരിവാർ നേതാക്കളായ വത്സൻ തില്ലങ്കേരി, വി.ശശിധരൻ, ഒ.രാഗേഷ്, കെ.സജീവൻ, എ.പി.പുരുഷോത്തമൻ, പ്രജിത്ത് ഏളക്കുഴി, എൻ.ഭാസ്‌കരൻ, പി.ആർ.രാജൻ, വിജയൻ വട്ടിപ്രം, കെ.പി.ഹരീഷ് ബാബു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.