- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു; സിപിഎം മർദനത്തെ തുടർന്നെന്ന് ആർഎസ്എസ് ആരോപണം
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ഇന്ദിരഗാന്ധി ആശുപത്രയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അതേസമയം സിപിഎം പ്രവർത്തകർ മർദിച്ചതാണ് മരണ കാരണമെന്നാണ് ആർഎസ്എസ് ആരോപിച്ചു.
പാനുണ്ടയിൽ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതു സംബന്ധിച്ച തർക്കം ഇന്നലെ സിപിഐഎം ആർഎസ്എസ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയിൽ പുലർച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നതിനിടയിൽ മൂന്നരയോടെ മരണം സംഭവിച്ചു.
എന്നാൽ മരണം സിപിഐഎം മർദനത്തെ തുടർന്നാണെന്നാണ് ആർഎസ്എസ് ആരോപണം. പാനുണ്ടയിൽ ഉണ്ടായ സംഘർഷത്തിൽ ജിംനേഷിന് പരിക്കേറ്റെന്നും ആന്തരികക്ഷതമേറ്റതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ആർഎസ്എസ് പറയുന്നത്.
സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകരായ എ.ആദർശ്, പി.വി.ജിഷ്ണു, ടി.അക്ഷയ്, കെ.പി.ആദർശ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സന്ദർശിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.