- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവം: മുക്കം സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; നടപടി വകുപ്പുതല അന്വേഷണത്തിന് ശേഷം
കോഴിക്കോട്: യുവാവിന്റെ അപകട മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രം പൊലീസ് സ്റ്റേഷനിൽനിന്ന് കടത്തിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൗഷാദിനെതിരെയാണ് നടപടി. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷനിൽ നിന്നും ഒരു സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു.
അപകടക മരണ കേസിൽ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രമാണ് മുക്കം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഏഴംഗസംഘം കടത്തിയത്. പൊലീസിന്റെ അറിവോടെയാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മണ്ണുമാന്തിയന്ത്രം മാറ്റിയത് എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.
തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യാൻ ഉത്തരമേഖല ഡിഐജി ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
തോട്ടുമുക്കത്ത് കഴിഞ്ഞമാസം 19ന് ഈ മണ്ണുമാന്ത്രിയന്ത്രമിടിച്ച് ബൈക്ക് യാത്രികനായ സുധീഷ് മരിച്ചിരുന്നു. പ്രദേശത്തെ ക്രഷർ ഉടമയുടേതാണ് മണ്ണുമാന്തി യന്ത്രം. മണ്ണുമാന്തി യന്ത്രത്തിന് റജിസ്ര്ടേഷനോ മറ്റുരേഖകളോ ഇല്ലായിരുന്നു. വാഹനം മാറ്റി രേഖകളുള്ള മറ്റൊരു മണ്ണുമാന്തി യന്ത്രമാണ് പകരം ഇതേസ്ഥലത്തുകൊണ്ടിട്ടത്ത്.
തൊണ്ടിമുതൽ മാറ്റിയതിന് വാഹന ഉടമയുടെ മകൻ മാർട്ടിൻ കൂട്ടാളികളായ ജയേഷ്, രജീഷ് മാത്യു, രാജ്, മോഹൻ രാജ, ദീലീപ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കടത്തിയ മണ്ണുമാന്തി യന്ത്രം പിന്നീട് തിരുവമ്പാടിയിൽനിന്ന് കസ്റ്റഡിയിലെടുത്തു.