കോട്ടയം : ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ തിരക്കിനിടയിൽ ഉണ്ടായ ഒന്നോ രണ്ടോ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ശബരിമലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ. ഇത്തരം വിവാദങ്ങൾ ശബരിമലയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വപ്ന പദ്ധതികളായ നിർദ്ദിഷ്ട ശബരി റെയിൽവേ,ശബരിമല വിമാനത്താവളം എന്നിവയുടെ ശോഭ കുറയ്ക്കാനെ ഉപകരിക്കുവെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ജനറൽ സെക്രട്ടറി അജി ബി. റാന്നി പറഞ്ഞു.

അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിനും മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിന്ഉതങ്ങുന്നതുമായ ശബരി പാത എന്ന സ്വപ്ന പദ്ധതി മലയോര നിവാസികളുടെ നീണ്ട ഇരുപത്തിയാറ് വർഷങ്ങളായുള്ള കാത്തിരിപ്പാണ്. അങ്കമാലിമുതൽ എരുമേലിവരെ 14 സ്റ്റേഷനുള്ള പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സജീവമായ ഇടപെടലുകളാൽ മുന്നോട്ട് പോകുന്നുണ്ട്. ഓരോ വർഷവും മുൻവർഷങ്ങളേക്കാളേറെ തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്‌കൊണ്ട് തന്നെ സർക്കാരിന്റെ അതീവ ശ്രദ്ധ ഉണ്ടായേ തീരൂ. ശബരിമലയെ മുൻനിർത്തിചില കോണിൽ നിന്നും മുള്ള ഒളിയമ്പുകൾ ഭാവിയിൽ ശബരി പാതയെയോ വരാനിരിക്കുന്ന ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിനേയോ ബാധിക്കാനുള്ള സാധ്യതതകൾ തള്ളിക്കളയാനാകില്ല.

രണ്ടു പദ്ധതികളും ശബരിമലയുടെ പേരിൽ തന്നെ ആയതും പദ്ധതികളുടെ പേരിന്റെ തുടക്കം തന്നെ ശബരി റെയിൽവേ, ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്എന്നതുംമാണ് . ശബരിമലയെ ഈഴ്‌ത്തി കാണിക്കുന്നവർ ഈ യാഥാർത്ഥ്യം മറക്കരുത്. രണ്ടു പദ്ധതിയോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെവികസന പദ്ധതികളുടെ ചർച്ചയിലും തയ്യാറെടുപ്പിലുംമാണ് രാജ്യത്തിനകത്തും പുറത്തും ഉള്ള സംരംഭകർ. ഇവരെ ബാധിക്കുന്ന ഒരു പ്രവർത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലയെന്ന് മാത്രമല്ല കേന്ദ്ര -സംസ്ഥാന സർക്കാരിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഒരു വിധത്തിലുള്ള പിന്തുണയും വിവാദം സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകാൻ പാടില്ല-സംഘടന ആവശ്യപ്പെട്ടു.

ശബരിമലയെ മുൻനിർത്തി കേരളത്തിൽ വൻ വികസന പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുൻകൈയെടുക്കണം. ഇതിനു മുന്നോടിയായി ഹിൽഡെഫ് മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണൻ മത -സാമുദായിക മേൽ അധ്യക്ഷന്മാർ എന്നിവരെ കണ്ട് പിന്തുണ അഭ്യർത്ഥിക്കും മെന്നും അജി ബി. റാന്നി പറഞ്ഞു.