- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാധാരണ തീർത്ഥാടകരുടെ ബുദ്ധിമുട്ട് വീണ്ടും ചർച്ചകളിൽ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം അനുവദിക്കരുതെന്ന ദേവസ്വം വിജിലൻസ് എസ്‌പിയുടെ നിർദ്ദേശത്തിൽ ദേവസ്വം ബോർഡിന് അതൃപ്തി. ഇതുസംബന്ധിച്ച് എസ്‌പി ടി.കെ. സുബ്രഹ്‌മണ്യൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് കത്തുനൽകിയത്. അപ്പോൾ മാത്രമാണ് വിഷം ബോർഡ് അറിയുന്നത്.
സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്‌പി കത്ത് നൽകിയതെന്നാണ് വിവരം. വിഐപികൾ സോപാനത്തിൽ കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.
Next Story