- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
വേങ്ങര: കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയുമെത്തി. ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവ സമാപനദിവസമായ തിങ്കളാഴ്ച നടന്ന സമൂഹ അന്നദാനത്തിലാണ് ഇരുവരും പങ്കെടുത്തത്.
ഉച്ചക്ക് 11.30ഓടെ ക്ഷേത്രത്തിലെത്തിയ ഇവരെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.പി. ഉണ്ണികൃഷ്ണൻ, വി.പി. രതീഷ്, കെ.വി. അനിൽകുമാർ, കെ.വി. അജീഷ്, കെ.പി. വൈശാഖ്, സുജിത് കുട്ടൻ, വി.പി. മനോജ്കുമാർ, വി.പി. ബാലകൃഷ്ണൻ, വി.പി. സുരേഷ്, സി.എം. ശിവദാസൻ എന്നിവർ സ്വീകരിച്ചു.
കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസയും സംബന്ധിച്ചു. ഉത്സവഭാഗമായി വിവിധ ദിവസങ്ങളിൽ ചാക്യാർകൂത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ തുടങ്ങിയവ നടന്നു. ചടങ്ങുകൾക്ക് തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി നേതൃത്വം നൽകി.