- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു
അടൂർ: പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു. വെള്ളക്കുളങ്ങര പരവൂർ താലായിൽ പി.എം. സൈമൺ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
ആദിക്കാട്ട്കുളങ്ങര വാഹനം പൊളിച്ച് പാട്ട് സാക്കി വില്ക്കുന്ന കടയിൽ ജോലി നോക്കുകയായിരുന്നു. ജനുവരി 22 ന് പട്ടി കടിച്ചതായി ഡയറിയിൽ സൈമൺ എഴുതി വച്ചിരുന്നു.എന്നാൽ പട്ടി കടിച്ച വിവരം ആരോടും പറഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ച്ച ശാരീരിക അശ്വസ്തതയും കാല് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കുറവില്ലാത്തതിനാൽ ചൊവ്വാഴ്ച്ച ദിവസം വീടിന് സമീപത്തെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ നിന്നും അടൂർ ഗവൺമെന്റാശുപത്രിയിലെക്കും തുടർന്ന് കോട്ടയം എം.സി എച്ചിൽ പ്രാവശിപ്പിച്ചു. ശനിയാഴ്ച്ച വരെ ജോലിക്ക് പോയിരുന്നു.
ഭാര്യ: വത്സമ്മ
മക്കൾ: അനീഷ്, അനിത, മരുമകൻ: രഞ്ജിത്ത്