കണ്ണൂർ: പഴയങ്ങാടി ഫെഡറിൽ ബാങ്ക് ശാഖയിൽമുക്കുപണ്ടങ്ങൾ പണയം വെച്ചു തട്ടിപ്പുനടത്തിയ കേസിൽ ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. 2022-ഒക്ടോബർ ഇരുപതു മുതൽ 2023- ഫെബ്രുവരി വരം പഴയങ്ങാടി ഫെഡറൽ ബാങ്ക്ശാഖയിൽ വ്യാജസ്വർണാഭരണങ്ങൾ പണയംവെച്ചു 13,82,000 രൂപ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യആസൂത്രകനായ പ്രതി ചെറുകുന്ന്പള്ളിക്കരസ്വദേശി കെ.പി സാജിദാ(50)ണ് പിടിയിലായത്.

ഇയാൾ കഴിഞ്ഞ ദിവസം പഴയങ്ങാടിസൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ എത്തിയിട്ടുണ്ടെന്നരഹസ്യവിവരത്തെ തുടർന്നാണ്പഴയങ്ങാടി സി. ഐ എൻ.സന്തോഷ്‌കുമാറും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെ (36) കൊച്ചിയിൽ നിന്നും നേരത്തെ പഴയങ്ങാടി എസ്. ഐ രൂപാമധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘർഷം അറസ്റ്റു ചെയ്തിരുന്നു. മുക്കുപണ്ടത്തിൽ കട്ടിയിൽ സ്വർണം പൂശിയ ആഭരണങ്ങളാണ് ഇവർ ബാങ്കിൽ പണയം വെച്ചിരുന്നത്. അപ്രൈസറുടെ പരിശോധനയിൽ വ്യാജ സ്വർണമാണെന്ന് കണ്ടെത്താനായിരുന്നില്ല. പണയ പണ്ടങ്ങൾ തിരിച്ചെടുക്കാൻ നോട്ടീസ് അയച്ചിട്ടും മറുപടിയില്ലാത്തതിനെ തുട!ർന്ന് സംശയം തോന്നി ആഭരണങ്ങൾ മുറിച്ചു നോക്കിയപ്പോഴാണ് തട്ടിപ്പു വ്യക്തമായത്.

ഫെഡറൽ ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 41.2 പവൻ വ്യാജ സ്വർണാഭരണങ്ങളാണ് തട്ടിപ്പു നടത്തിയ സംഘം പണയം വെച്ചത്. സാജിദാണ് റിഹാസിന് സ്വർണാഭരണങ്ങൾ നിർമ്മിച്ചു നൽകിയതെന്നാണ് പൊലിസ് പറയുന്നത്.ആഭരണങ്ങൾ മുറിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. പരിയാരം ചന്തപ്പുര സ്വദേശിയാണെങ്കിലും ഒന്നാം പ്രതി മുഹമ്മദ് റിഫാസിന്റെ പ്രവർത്തന കേന്ദ്രം മലപ്പുറമാണ്.

അവിടെ റിയൽ എസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ തട്ടിപ്പുകളുമായി പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.കടന്നപള്ളിയിലെ മുഹമ്മദ് റിഫാസിന് വ്യാജമായി രീതിയിൽ സ്വർണം പൂശിയ നിലയിൽ സ്വർണ്ണാഭരണങ്ങൾ എത്തിച്ചു നൽകിയത് ചെറുകുന്ന് പള്ളിക്കര സ്വദേശിയായ സാജിദാണെന്ന് പൊലിസ് അന്വേഷണത്തിൽ വിവരംലഭിച്ചിട്ടുയ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.