തിരുവനന്തപുരം: സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇസ്രയേൽ പൊലീസിനുള്ള യൂണിഫോം നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇസ്രയേൽ പൊലീസിനുള്ള യൂണിഫോം നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇസ്രയേൽ പൊലീസിനുള്ള യൂണിഫോം നിർമ്മിക്കാൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. പാലക്കാട് കിൻഫ്രയിലും മുംബൈയിലും ഇവർക്ക് യൂണിറ്റുകളുണ്ട് . ഓർഡർ ഏറ്റെടുക്കാൻ കമ്പനി ഉടമ ശശി തയ്യാറെണന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഇസ്രയേലിന്റെ യൂണിഫോം ഓർഡർ കേരളത്തിന് നഷ്ടപ്പെടില്ല. കണ്ണൂരിൽ നിന്ന് അയക്കില്ലെങ്കിൽ പാലക്കാട് നിന്ന് ഇസ്രയേലിന് ആവശ്യമുള്ള യൂണിഫോം നൽകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് ആയിരുന്നു കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ പൊലീസിന് ആവശ്യമായ യൂണിഫോം നിർമ്മിച്ചു നൽകിയിരുന്നത്.

ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ സമീപനത്തോട് യോജിക്കാനാകില്ല എന്നതിനാൽ പുതിയ ഓർഡറുകൾ സ്വീകരിക്കില്ലെന്ന് കമ്പനി തീരുമാനിച്ചിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവെച്ചത്.