- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
900 കോടിയുടെ സ്വത്ത് മരവിപ്പിച്ച ഇഡി നടപടി നിലനിൽക്കും; സാന്റിയാഗോ മാർട്ടിന്റെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബഞ്ച്; ശരിവയ്ക്കുന്നത് സിംഗിൾ ബഞ്ച് വിധി
കൊച്ചി: സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരനായ സാന്റിയാഗോ മാർട്ടിൻ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ഇഡി നടപടിയിൽ പരാതിയുണ്ടെങ്കിൽ സമീപിക്കേണ്ട സമിതിയിൽ പരാതി നൽകാതെ നേരെ ഹൈക്കോടതിയെ സമീപിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. മാർട്ടിന്റെ 900 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സിക്കിം സംസ്ഥാന ലോട്ടറി ഉൾപ്പടെ നിരവധി ലോട്ടറികളുടെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഇതിനെതിരെ മാർട്ടിൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ഇയാൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
Next Story