- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേന്ദ്ര സർക്കാർ പുന പരിശോധനാ ഹർജി ഫയൽ ചെയ്ത നടപടി സ്വാഗതാർഹം; കേരളത്തിന് ഗുണകരമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേന്ദ്ര സർക്കാർ പുന പരിശോധനാ ഹർജി ഫയൽ ചെയ്ത നടപടി സ്വാഗതാർഹം ആണെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലപാടിനെ പിന്താങ്ങുന്ന ഈ നടപടി കേരളത്തിന് ഗുണം ചെയ്യുന്നതാണ്. കേരളം ഇതിനകം പുന പരിശോധനാ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളും സ്ഥാപനങ്ങളും ബഫർ സോണിൽ നിന്നും ഒഴിവാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിലെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രം ഫയൽ ചെയ്ത ഹരജി കൂടി ഉപകാരപ്രദം ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Next Story