- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സതീശൻ പാച്ചേനി ഇപ്പോഴും വെന്റിലേറ്ററിൽ; ആന്തരിക രക്തസ്രാവം കുറഞ്ഞത് പ്രതീക്ഷ നൽകുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ഡോക്ടർമാർ; ഇനിയുള്ള 48 മണിക്കൂർ നിർണ്ണായകം
കണ്ണൂർ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കണ്ണൂർ ഡി.സി.സി. മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിയെ മസ്തിഷ്‌കാഘാതത്തെത്തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം. സന്ദർശകർക്ക് വിലക്കുണ്ട്. വെന്റിലേറ്ററിലാണ് കോൺഗ്രസ് നേതാവ് ഇപ്പോഴുള്ളത്.
സഹോദരൻ സുരേഷാണ് അദ്ദേഹത്തിന് ഒപ്പമുള്ളത്. ഇന്നലെ ആന്തരിക രക്തസ്രാവം ഉള്ളതായി കാണപ്പെട്ടതിനെ തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ലഭിക്കുന്ന വിവര പ്രകാരം ആന്തരിക രക്തസ്രാവത്തിൽ കുറവ് വന്നിട്ടുണ്ട്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് സ്ഥിതിയിൽ നേരിയ പുരോഗതിയും കാണുന്നുണ്ട്. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ മറ്റു കാര്യങ്ങൾ പറയാൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story