മലപ്പുറം: മലപ്പുറം തലക്കടത്തൂരിൽ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരൻ മരിച്ചു. കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയിൽ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്‌റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയാൻ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്.

കൂട്ടുകാരോടപ്പം ഗെയിറ്റിൽ കയറി കളിക്കുന്നതിനിടയിൽ ഗൈറ്റ് മറിഞ്ഞ് വീണാ തോടെ സയാൻ അടിയിൽപ്പെടുകയായിരുന്നു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട് എ.എം.യു.പി സ്‌കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയാൻ. വിദേശത്തായിരുന്ന പിതാവ് അഷ്‌റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്.

സഹോദരങ്ങൾ: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേ സൂപ്പർമാർക്കറ്റ്) ഷഹനഷെറിൻ , അർഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറി ഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂർ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാർത്ഥി അരീക്കാട് സ്‌കൂൾ ),