- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ സർവീസ് സ്‌കീം പരിപാടിക്കെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം കക്കോവിൽ ഒളിവിൽ പോയ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതിയായ നസീർ പ്രാദേശിക ലീഗ് നേതാവ്
മലപ്പുറം: വിദ്യാർത്ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കക്കോവ് പി. എം. എസ്. എ പി ടി. എച്. പി. ടി. എച്. എസ്. എസ് സ്‌കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപകനും, എൻ.എസ്.എസ് (നാഷണൽ സർവ്വീസ് സ്‌കീം) ന്റെ പ്രോഗ്രാം കോർഡിനേറ്ററുമായ മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറിനെയാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി വാഴയൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവും കൂടിയാണ്. നസീർ വിദ്യാർത്ഥിനിയെ എൻ.എസ്.എസ് പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയും, സ്‌കൂളിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന സ്‌കൂൾ പ്രിൻസിപ്പൽ വിളിച്ചു അറിയച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതി ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇന്ന് അറസ്റ്റിലായത്. കക്കോവിൽ നിന്നാണ് ആണ് വാഴക്കാട് എസ്. ഐ പ്രദീപ് കുമാറിന്റെ നേത്രത്വതിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്