- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിൽ വച്ച് 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; മദ്രസ അദ്ധ്യാപകന് മുപ്പത്തേഴരവർഷം കഠിന തടവും 80,000 രൂപ പിഴയും
മലപ്പുറം: പള്ളിയിൽ വച്ച് പതിനൊന്നു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ മദ്രസ്സ അദ്ധ്യാപകന് മുപ്പത്തേഴരവർഷം കഠിന തടവും 80,000 രൂപ പിഴയും. മഞ്ചേരി എളങ്കൂറിലെ ചെറുകുളം കിഴക്കുമ്പറമ്പിൽ സുലൈമാനെ (56) യാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ആർ.ദിനേഷ് ശിക്ഷിച്ചത്. 2015 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
ഒരു ദിവസം പള്ളിയിൽ വെച്ച് മദ്രസയിലെ അദ്ധ്യാപകനായ പ്രതി കുട്ടിയെ കൊണ്ട് നിർബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിക്കുകയും, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത പരാതിയിൽ കല്പകഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ആറാംതരത്തിൽ പഠിക്കുന്ന 11 വയസ്സുള്ള കുട്ടിയെ പള്ളിയിലെ മുറിയിൽ വച്ച് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നുമാണ് കേസ്. കോടതി വിധിച്ച പിഴയൊടുക്കിയില്ലെങ്കിൽ 34 മാസം അധിക തടവും അനുഭവിക്കണം. പിഴ അടച്ചാൽ 70000/ രൂപ കേസ്സിലെ ഇരയായ കുട്ടിക്ക് നൽകാനും ഉത്തരവായി.
വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന. കെ.എം സൂലൈമാൻ, എം.കെ ഷാജി, എന്നിവരായിരുന്നു അന്വേഷണോദ്യഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർമാരായ ആയിഷ. പി. ജമാൽ, അശ്വിനി കുമാർ എന്നിവർ ഹാജരായി. തിരൂർ സ്റ്റേഷനിനിലെ അസി.സബ് ഇൻസ്പെക്ടർ എൻ. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്