തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ് എഫ് ഐ പ്രതിഷേധം തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഗവർണർക്കെതിരേ പ്രതിഷേധം.

ഗവർണറുടെ വാഹനം കടന്നുപോകുമ്പോൾ രണ്ട് പ്രവർത്തകർ കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി ഓടിയെത്തി പ്രതിഷേധിച്ചു. ഇതോടെ എസിപി അടക്കമുള്ള പൊലീസ് സംഘം ഓടിയെത്തി പ്രവർത്തകരുടെ വായ പൊത്തിപ്പിടിച്ചു. പിന്നീട് ഇവരെ പൊലീസ് ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഗവർണർ എത്തുന്നത് അറിഞ്ഞ് രാമനിലയിത്തിൽനിന്ന് മെഡിക്കൽ കോളജിലേക്കുള്ള വഴിയിൽ പലയിടത്തും എസ്എഫ്ഐ പ്രവർത്തകർ കാത്തുനിൽപ്പുണ്ടായിരുന്നു. വിവിധയിടങ്ങളിൽനിന്നായി 15 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.