- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസ് കോളജ് സംഘർഷം: രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് പ്രജിത്ത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പൊലീസ് കലൂരിൽനിന്നാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
കോളജിലെ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ ആംബുലൻസിൽ കയറിയും എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നിൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെ.എസ്.യു പ്രവർത്തകൻ ഈ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
Next Story



