- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി 13 ന് പരിഗണിക്കും
ആലപ്പുഴ: എസ്ഡിപിഐ നേതാവ് അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 13 ന് പരിഗണിക്കും. കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ആവശ്യത്തിൽ വാദം തുടരുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ്. പ്രോസിക്യൂഷൻ വാദം കേട്ടശേഷമായിരിക്കും തീരുമാനം.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ചുമതല ഐജിക്ക് മാത്രമാണുള്ളതെന്നും ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്നും അതിനാൽ കുറ്റപത്രം മടക്കണമെന്നും വാദം ഉന്നയിച്ചാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.