തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നും ജയിക്കുമെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ.

ഏപ്രിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്സിറ്റ് പോളുകൾ വരുന്നത് എവിടെനിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാൾ കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ എക്സിറ്റ് പോളിലും വിശ്വാസമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.