മലപ്പുറം: മലപ്പുറം വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം ട്രെയിൻ തട്ടി 17 വയസ്സുകാരി പെൺകുട്ടി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചേളാരി സ്വദേശി ഷിബിൻ(24) നെ യാണ് പരപനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിൻ . മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തു എന്നുള്ള കാരണത്താൽ ഷിബിൻ നിരന്തരമായി ഈ കുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടു വന്നിരുന്നു.

തുടർന്നു വാലന്റൻസ് ഡേയുടെയിൽ തർക്കത്തിൽ ഏർപ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും അത് അനുസരിക്കാതെ പിണക്കത്തിൽ തുടർന്നു വരികയും ചെയ്തതാണ് ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണയായി പൊലീസ് കണക്കാക്കിയത് .ഈ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.

വള്ളിക്കുന്ന് അരിയല്ലൂർ ദേവിവിലാസം സ്‌കൂളിനടുത്തുള്ള വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനുഷയാണ് (17) കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചത്. . പുലർച്ചെ നാലുമണിക്കാണ് സംഭവം. കൊട്ടാക്കടവ് ഹോളി ഫാമിലി കോളേജിലെ വിദ്യർത്ഥിനിയാണ്. മാതാവ് -സതി