കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ സി. ഷുക്കൂർ. സുരേഷ് ഗോപി ചെയ്തത് ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കുറ്റകൃത്യമാണെന്ന് സി. ഷുക്കൂർ ഫേസ്‌ബുക്കിൽ കുറിച്ചു. ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട്, അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് സി. ഷുക്കൂർ ചൂണ്ടിക്കാട്ടി.

അഡ്വ. സി. ഷുക്കൂറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട്, അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.