തൃശൂർ: തൃശൂർ പൊലീസ് അക്കാദമിയിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്ബോൾ ടീമിലെ താരം കൂടിയാണ്.