- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ നടന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്തത്. പോക്‌സോ കേസിൽ നൽകിയ വാർത്തയാണ് കേസിന് ആധാരം. കേസിൽ സിന്ധുവിന് മുൻകൂർ ജാമ്യം കിട്ടിയിരുന്നു.
അന്വേഷകസംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോ?ഗ്യപ്രശ്നങ്ങൾ കാണിച്ച് ഇവർ ഹാജരായിരുന്നില്ല. ഇതോടെയാണ് തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്. കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
Next Story