- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുവിരിച്ച് മൂന്നാർ; പൂൾ ഫോറസ്റ്റ് കാണാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; സഞ്ചാരികൾക്കായി ട്രക്കിങ് സൗകര്യവും
ഇടുക്കി: തണുത്തു വിറച്ച് മൂന്നാർ ഷോല നാഷണൽ പാർക്കിൽ തുടർച്ചായായ മൂന്നാം ദിവസവും മഞ്ഞുമഴ. ഐസുകണങ്ങൾ മൂടിയ പുൽമേട് കാണാൻ വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം.
ഷോല പാർക്കിലെ മഞ്ഞുവീഴ്ച കാണാൻ വിനോദ സഞ്ചാരികൾക്കായി വനം വകുപ്പ് ട്രക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മുന്നാറിൽ കണ്ടുവരുന്ന മഞ്ഞുവീഴ്‌ച്ച പൂൾ ഫോറസ്റ്റ് ( pool frost )എന്ന പ്രതിഭാസമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത് മൂന്നാർ പോലുള്ള ഉയരം കൂടിയ മലനിരകളിലാണ് സാധാരണയായി ഉണ്ടാകുന്നത്.
പകൽ സമയങ്ങളിൽ ചൂടുകൂടുതലായി ഉണ്ടാകുന്ന ദിവസങ്ങളിലാണ് മലമ്പ്രദേശങ്ങളിലെ തഴ്‌വരകളിൽ മഞ്ഞുവീഴ്‌ച്ച ഉണ്ടാകുന്നത്. ഇതിനുകാരണമാകുന്നത് പകൽ സമയങ്ങളിലെ ചൂടാണ്.പകൽ സമയങ്ങളിൽ ചൂടുകൂടുന്നതുമൂലം താഴ്‌വരകളിലെ വായുവിന്റെ ഭാരം കുറയുകയും ആ വായു മുകളിലേക്ക് പോകുകയും ചെയ്യുന്നു.
തന്മൂലം രാത്രികാലങ്ങളിൽ മലമുകളിൽ നിന്നും ഭാരം കൂടുതലുള്ള തണുത്ത വായു താഴ്‌വരകളിലേക്ക് വീശുന്നു.ഈ സമയങ്ങളിൽ തണുപ്പ് കൂടുന്നതുമൂലം താഴ്‌വരകളിലെ നീരാവി മഞ്ഞായി മാറുകയും ഇത് പുല്ലിലും മരത്തടികളിലും ഉറഞ്ഞുകൂടുകയും ഐസ് കണങ്ങളായി പരിണമിക്കുകയും ചെയ്യുന്നു.
ഈ പ്രതിഭാസം വളരെ കൂടുതലായി കാണപ്പെടുന്ന മുന്നാറിലെ ഒരു പ്രധാനപെട്ട പ്രദേശമാണ് പാമ്പാടും ചോല ദേശീയ ഉദ്യാനം.ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഈ മഞ്ഞുവീഴ്‌ച്ച ഉണ്ടാകാറുള്ളത്. ഇത് അടുത്ത് കാണുന്നതിനായി പാമ്പാടും ചോലയിൽ താമസിക്കുന്നതിനും വനംവകുപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
munnarwildlife.com എന്ന വെബ്സൈറ്റുവഴി താമസം ബുക്കിങ് ചെയ്യാം.പാമ്പാടും ചോലയിലെ പുൽമേട് സന്ദർശിക്കുന്നുന്നതിനുള്ള ടിക്കറ്റ് പാമ്പാടും ചോല ദേശയ ഉദ്യാനത്തിന്റെ ചെക്ക്പോസ്റ്റിൽ നിന്ന് നേരിട്ട് എടുക്കാവുന്നതാണ്.
രാവിലെ 6 മണിക് തുറക്കുന്ന ചെക്ക്പോസ്റ്റ് വഴി ഈ പുൽമേട്ടിലെത്താം.ഏതാണ്ട് രാവിലെ 8 മണി വരെ മഞ്ഞ് കാണാനാവും.പുൽമേടിന്റെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തി വിനോദസഞ്ചാരികൾക്ക് പാമ്പാടുംചോലയിൽ വന്ന് മഞ്ഞ് ആസ്വദിക്കാവുന്നതാണ്.
വിനോദ സഞ്ചാരികൾക്കായി വനം വകുപ്പ് ട്രക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നര കിലോമീറ്ററോളം നീളുന്ന ട്രക്കിംഗിന് ഒരാൾക്ക് 150 രൂപയും എട്ട് കിലോമീറ്ററോളം നീളുന്ന ട്രക്കിംഗിന് ആളൊന്നിന് 330 രൂപയുമാണ് നിരക്ക്. ഇക്കോ ടൂറിസത്തിലെ വാച്ചർമാർ വിനോദസഞ്ചാരികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
പുറമെ നിന്നെത്തുന്നവർ പാസ് വാങ്ങാതെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ കടന്ന് ഫോട്ടോയെടുക്കുന്നതിനും മറ്റും ശ്രമം നടത്തുന്നുണ്ടെന്നും ഇത് ഒരു കാരണവശാലും അംഗികരിക്കില്ലന്നും അനധികൃതമായി വനഭൂമിയിൽ പ്രവേശിച്ചാൽ പിഴ ഒടുക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
ട്രക്കിംഗിന് വനം വകുപ്പ് ഈടാക്കുന്നത് അമിത ഫീസാണെന്നും ഇത് വട്ടവടയിലെ ടൂറിസം മേഖലയെ തകർക്കുന്നതിനാണെന്നും മറ്റുമുള്ള ആരോപണങ്ങളും ശക്തമായിട്ടുണ്ട്.വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഫീസ് നിരക്ക് കുറയ്ക്കാൻ നടപടിയുണ്ടായിങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ നിലപാട്.
മറുനാടന് മലയാളി ലേഖകന്.