- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകി
മലപ്പുറം : രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർ എന്ന വ്യാജേന മരുന്നുകൾ നൽകി ചികിത്സ നടത്തിയതിന് തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ(46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ(55) എന്നിവരെ തിരൂർ പൊലീസ് പിടികൂടി.
ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് പൂക്കയിൽ വെച്ച് തിരൂർ സിഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.
മുൻപും രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോൾ. എസ്‌ഐ മാരായ പ്രദീപ് കുമാർ, ശശി , ഹരിദാസ് എഎസ്ഐ പ്രതീഷ് കുമാർ സിപിഒ മാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റു മുൻപാകെ ഹാജരാക്കി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്