- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യപിക്കാൻ വിസമ്മതിച്ചു; മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: മദ്യപിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മകൻ അച്ഛനെ ആക്രമിച്ചു. വർക്കല മേലെവെട്ടൂർ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തിൽ പ്രസാദിനെ (63) ആണ് മകൻ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല പൊലീസ് ആശുപത്രിയിൽ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടൻ മാറ്റും.
Next Story