തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർമാരെ നിശ്ചയിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - രഞ്ജിത്ത് ലാൽ.പി

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് - രാജീവ് . വി എസ്

കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് - സുകുമാർ അരുണാചലം

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്-പ്രദീപ് കുമാർ. പി

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - ശ്രീകുമാർ നായർ

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് - രാജീവ് രാമകൃഷ്ണൻ

ടെണ്ടർ മാനദണ്ഡങ്ങളിൽ ഇളവ്

തിരുവനന്തപുരം പൂങ്കുളം - കാക്കാമൂല റോഡുകളെ ബന്ധിപ്പിക്കുന്ന വെള്ളായണിപ്പാലത്തിന്റെ നിർമ്മാണത്തിനുള്ള ടെണ്ടർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അനുവദിച്ചു.

തസ്തിക

റവന്യു വകുപ്പിൽ സൂപ്പർ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കളക്ടർ ( മേഖലാ ലാൻഡ് ബോർഡ് ചെയർമാൻ) തസ്തികകൾ രണ്ട് വർഷത്തേക്ക് താൽക്കാലികമായി സൃഷ്ടിക്കും.

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ- ഓപ്പറേറ്റീവ് ഫർമസി ലിമിറ്റഡിൽ ( ഹോംകോ) താൽക്കാലികമായി അക്കൗണ്ടന്റ് തസ്തിക സൃഷ്ടിക്കും.

ഔഷധിയിൽ ശമ്പള പരിഷ്‌ക്കരണം

ദി ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ (ഐ എം) കേരള ലിമിറ്റഡിൽ (ഔഷധി) ജനറൽ വർക്കർ ഒഴികെയുള്ള സ്ഥിരം ജീവനക്കാർക്ക് 01.07.2019 പ്രാബല്യത്തിൽ 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച് നൽകും.

ചെറുകിട ജലവൈദ്യുത പദ്ധതി

പാലക്കയം വില്ലേജിലെ ലോവർ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്നതിനുള്ള എനർജിമാനേജ്‌മെന്റ് സെന്റർ ഡയറക്ടറുടെ അഭ്യർത്ഥന വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചു