മലപ്പുറം: ബസ് യാത്രയ്ക്കിടെ രണ്ടര വയസ്സുകാരിയുടെ സ്വര്‍ണ പാദസരം കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയില്‍. കോയമ്പത്തൂര്‍ മാവട്ടം സ്വദേശിനി ഗൗരിയെയാണ് (35) കല്പകഞ്ചേരി എസ് എച്ച് ഒ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. തിരൂര്‍-വളാഞ്ചേരി റൂട്ടില്‍ ഓടുന്ന നീര്‍ക്കാട്ടില്‍ എന്ന ബസില്‍ ചൊവ്വാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം നടന്നത്.
വൈലത്തൂരില്‍നിന്ന് മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണര്‍ സ്വദേശിനിയുടെ കുട്ടിയുടെ അരപ്പവന്‍ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ട മാതാവ് ബഹളംവെച്ചതോടെ ബസ് കല്പകഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തി. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തമിഴ്നാട് സ്വദേശിയായ ഗൗരിയുടെ പഴ്സില്‍നിന്ന് പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
Facebook Comments