- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറുവണ്ണൂരിലെ ചപ്പാത്തി കമ്പനി ഉടമയുടെ മോഷ്ടിച്ച ബൈക്ക് കണ്ടെത്തിയത് എറണാകുളത്ത് നിന്നും; കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: ചെറുവണ്ണൂരിലെ ചപ്പാത്തി കമ്പനി ഉടമയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍. കൊല്ലം സ്വദേശിയായ സീനത്ത് മന്‍സിലില്‍ സെയ്ദ് മുഹമ്മദിന്റെ മകന് സക്കീര്‍ ഹുസൈനെ(42) ആണ് നല്ലളം വ്വലലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്ക് എറണാകുളത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം പുലര്‍ച്ചെ ചെറുവണ്ണൂരില്‍ വച്ചാണ് ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് ഉടമ നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ റിഷാദലി നെച്ചിക്കാടന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബൈക്ക് എറണാകുളത്ത് ഉള്ളതായി സ്ഥിരീകരണം ലഭിച്ചു. പിന്നീട് എസ്ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ എസ്ഐ ഷൈലേന്ദ്രന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തഹസീം എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ എറണാകുളത്തേക്ക് അയക്കുകയായിരുന്നു.
ഈ സംഘം ഒരാഴ്ചയോളം അവിടെ നിരീക്ഷണം നടത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് എസ്ഐ അനൂപ് ചാക്കോയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സക്കീര്‍ ഹുസൈനെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.