- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് പരിഹരിച്ചിട്ടും ഫലമുണ്ടായില്ല; സുൽത്താൻ ബത്തേരി ബസ്റ്റാന്റിൽ രണ്ട് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പരാതിയില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ്
വയനാട്: സുൽത്താൻ ബത്തേരിയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നഗരത്തിലെ രണ്ട് വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സുൽത്താൻ ബത്തേരി നഗരസഭ പഴയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
ബത്തേരിയിലെ രണ്ട് വിദ്യാലയങ്ങളിലെ പ്ലസ്ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടൽ നടത്തിയത്. മുൻപ് ഈ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, അന്നുതന്നെ ഇത് പരിഹരിച്ചിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും സുൽത്താൻ ബത്തേരി പൊലീസ് വ്യക്തമാക്കി.
വിദ്യാർത്ഥികൾ തമ്മിലുള്ള കൂട്ടത്തല്ല് സംസ്ഥാന വ്യാപകമായി നിത്യസംഭവമായിരിക്കുകയാണ്. പൊലീസ് എത്തുമ്പോഴേക്ക് ഇവർ പലയിടങ്ങളിലേക്ക് ഓടിമറയുകയാണ് പതിവ്.
മറുനാടന്‍ മലയാളി ബ്യൂറോ