- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയരാജൻ മടങ്ങിയത് സെഞ്ച്വറി അടിച്ച ബാറ്റ്സ്മാനെ പ്പോലെയെന്ന് കെ സുധാകരൻ
കണ്ണൂർ :താൻ നേരത്തെ പറഞ്ഞതു പോലെ ഇപി. ജയരാജനെതിരെ സിപിഎം നടപടിയുണ്ടാവില്ലെന്ന് തെളിഞ്ഞതായി കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ചൊവ്വാഴ്‌ച്ച രാവിലെ മാധ്യമ പ്രവർത്തകരോട് ഈ കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ അഴിമതിയുടെ കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയരാജൻ. സെഞ്വറി അടിച്ച ക്രിക്കറ്റ് പ്ലയറെ പോലെയല്ലേ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞു അയാൾ ഇറങ്ങി വന്നത്. സി.പിഎമ്മിന്റെ അഴിമതി കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയ രാജൻ. അയാൾക്കെതിരെ എന്തെങ്കിലും ചെയ്താൽ കൊട്ടാരം കത്തും. മുഖ്യമന്ത്രി പിണറായി വിജയനടക്കം അകത്തു പോവുവെന്നും സുധാകരൻ പറഞ്ഞു.
അവർ കട്ടതും കൊള്ളയടിച്ചതും പോരാ അതു പറഞ്ഞവർക്കെതിരെ കേസെടുക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. അതു നന്നായി എത്ര നല്ല ഉപദേശമാണ് പാർട്ടി ഓഫിസിൽ നിന്നും നൽകുന്നത്. അതു കേട്ടുകൊണ്ടാണ് പാർട്ടി ഓഫിസിൽ നിന്നും ജയരാജൻ സന്തോഷവാനായി പോകുന്നതിന്റെ ചിത്രം പുറത്തുവന്നത്. പിണറായിയെ രക്ഷിക്കാൻ ജയരാജൻ എന്തൊക്കെയോ മറച്ചു വയ്ക്കുന്നുണ്ട്. സിപിഎമ്മിൽ ഡിസി പ്‌ളനറി റിയാക്ഷൻ ഒരാൾക്ക് ഒന്നും മറ്റൊരാൾക്ക് വേറെന്നുമാണെന്നും സുധാകരൻ പറഞ്ഞു.
കൂടുതൽ നേതാക്കൾക്ക് ഈ വിഷയത്തിൽ പങ്കുണ്ട്. അതു വഴിയെ വെളിപ്പെടുത്തുമെന്നും സുധാകരന് പറഞ്ഞു 'പിണറായി വിജയനെ രക്ഷിക്കാനായി ജയരാജൻ എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.