- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ച് പോകാറുണ്ട്; കേരളത്തിന്റെ മതേതരത്വ നിലപാട് ഇന്ത്യയ്ക്ക് മാതൃകയെന്ന് നടി സുഹാസിനി
കണ്ണൂർ:വിവിധ വിഷയങ്ങളിൽ കേരളം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും മതേതരത്വവും ഇന്ത്യക്ക് മാതൃകയാണെന്ന് നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ആരംഭിച്ച രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും കൂട്ടായ്മയും തന്നെ അസൂയപ്പെടുത്താറുണ്ട്. ഇവിടുത്തെ റോഡുകളും സർക്കാർ കെട്ടിടങ്ങളും പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉന്നത നിലവാരത്തിലാണ്. കേരളത്തിന്റെ വികസന കാഴ്‌ച്ചപ്പാടിൽ എടുത്ത് പറയേണ്ടതാണ് ആരോഗ്യ മേഖലയും സാക്ഷരതയും. ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ച് പോകാറുണ്ട്. മലയാളികളുടെ ശേഷി മറ്റ് രാജ്യങ്ങൾക്ക് പകരം കേരളത്തിന് തന്നെ ഉപയോഗപ്രദമാകണമെന്നും അവർ കൂട്ടിച്ചേർത്തു.മൂന്ന് ദിവസങ്ങളിലായി ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചിത്രമായി കെൻ ലോച്ചിന്റെ 'ദ ഓൾഡ് ഓക്ക്' പ്രേക്ഷകർക്ക് മുന്നിലെത്തി. 28ാമത് ഐ എഫ് എഫ് കെയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളാണ് മേളയിലുള്ളത്. നവതി നിറവിലത്തെിയ എം ടിക്കും നടൻ മധുവിനും ആദരവായി ഇരുവരുടെയും ചലച്ചിത്ര ജീവിതത്തിൽ നിന്നുള്ള അനർഘ നിമിഷങ്ങൾ ഒപ്പിയെടുത്ത 'എം ടി,മധു @90' എന്ന എക്സിബിഷൻ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ആരംഭിച്ചിട്ടുണ്ട്.
ക്ലാസിക് തിയേറ്ററിൽ നടന്ന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സിനിമ മനുഷ്യനെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും ലോകത്തെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി സിനിമക്കുണ്ടെന്നും എം എൽ എ പറഞ്ഞു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഫെസ്റ്റിവെൽ ബുക്ക് നടൻ സന്തോഷ് കീഴാറ്റൂരിന് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഫെസ്റ്റിവെൽ ബുള്ളറ്റിൻ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകി പ്രകാശനം ചെയ്തു.
കണ്ണൂരുകാരുടെ കണ്ണും മനസും ഉത്സവ ലഹരിയിലാക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള. ലോക സിനമകളുടെ പ്രദർശനവും ചർച്ചകളും ഡെലിഗേറ്റുകൾക്ക് പുതിയ കാഴ്ചയും കാഴ്‌ച്ചപ്പാടും സമ്മാനിക്കുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ തന്നെ ക്ലാസിക് തിയേറ്റർ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞു. യിരത്തിലധികം പേരാണ് സിനിമ ആസ്വദിക്കാൻ എത്തിയത്. ഉദ്ഘാടന ചിത്രമായ കെൻ ലോച്ചിന്റെ ് 'ദ ഓൾഡ് ഓക്ക് കൈയടിയോടെ സ്വീകരിച്ചു. ലോക സനിമ, ഇന്ത്യൻ സിനിമ, ക്ലാസിക്, മലയാളം തുടങ്ങി എട്ട്് വിഭാഗങ്ങളിലായി 31 ചിത്രങ്ങളാണ് ആകെ പ്രദർശിപ്പിക്കുക.
ഞായറാഴ്ച ദ സെന്റൻസ്, ഹാങ്ങിങ്ങ് ഗാർഡൻസ്, ഫോളോവർ, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, മീ ക്യാപ്റ്റൻ, ഓൾ ദ സൈലൻസ് എന്നിവ പ്രേക്ഷകർക്ക് മുന്നിലെത്തി. വേനൽ ചൂടിനെ അതിജീവിച്ചാണ് ആസ്വാദകർ തിയേറ്ററുകളിൽ നിന്ന്് അടുത്ത തിയേറ്ററിലേക്ക് പായുന്നത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം തിയേറ്ററിന് പുറത്തെ കാത്ത് നിൽപ്പും മനോഹരമാക്കുന്നു. അതിന് ഉദാഹരണമാണ് തിയേറ്ററുകളിലെ തിരക്ക്. യൂത്തന്മാരാണ് മേളയുടെ മുഖ്യ ആകർഷണം.
തിങ്കളാഴ്ച മൂന്ന് തയേറ്ററുകളിലായി ഇൻ ഹെറിട്ടെൻസ്, ഫാലൻ ലീവ്‌സ്, ഷെഹ്‌റാസാദ, ഒ ബേബി, കിട്ട്‌നാപ്പ്ഡ്, വലസായി പറവകൾ, ബി 32 ടു 44, ഹെസിറ്റേഷൻ വൂണ്ട്്, വിച്ച്് കളർ, ആനന്ദ് മൊണാലിസ വെയ്റ്റ്‌സ് ഫോർ ഡത്ത്്, ടെറസ്റ്റിയൽ വേർസസ്, കെർവാൾ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.



