കൊച്ചി: എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. വിയ്യൂർ ജയിലിൽ നിന്നെത്തിച്ച പ്രതി തൻസീർ കൈ ഞരമ്പ് മുറിച്ചു. തൻസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോർട്ടുകൾ.

തൻസീറിനെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തൻസീറിനെ വിചാരണയ്ക്കായാണ് വിയ്യൂർ ജയിലിൽ നിന്ന് എറണാകുളം സബ് കോടതിയിൽ എത്തിച്ചത്. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം.

കവർച്ചാ കേസിലാണ തൻസീർ ജയിൽശിക്ഷ അനുഭവിക്കുന്നത്. ഇയാൾ നേരത്തെ ലഹരിക്കടിമായാണെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രതിക്ക് എങ്ങനെ ബ്ലേഡ് കിട്ടിയെന്നത് അന്വേഷിക്കുമെന്ന് പൊലീസ പറഞ്ഞു.