- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ വീട്ടിലെത്തി 40കാരിയുടെ ആത്മഹത്യാശ്രമം; പൊലീസിൽ വിവരം അറിയിച്ചു ഒപ്പമുണ്ടായിരുന്ന സുഹൃത്ത്; വാതിൽ പൊളിച്ച് യുവതിയ ആശുപത്രിയിൽ എത്തിച്ചു പൊലീസ്
ആലപ്പുഴ: സുഹൃത്തിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു പൊലീസ്. ചേർത്തല എക്സറേ കവലയ്ക്കു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ആത്മഹത്യക്ക് ശ്രമിച്ച യുവതെയാണ് പൊലീസ് ഇടപെട്ട് രക്ഷിച്ചത്. ചേർത്തല പൊലീസെത്തി വീടിന്റെ വാതിൽ പൊളിച്ചു യുവതിയെ ആശുപത്രിയിൽ എത്തിച്ചു.
ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. ചേർത്തല പതിനൊന്നാം മൈൽ സ്വദേശിയായ 40 വയസ്സുകാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തന്നെയാണു വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് അത്തുകടക്കുമ്പോൾ യുവതി തൂങ്ങിനിൽക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറയുന്നു.
ഭർത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. ചേർത്തല എസ്ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ബിജീഷ്, സാബു എന്നിവരെത്തിയാണു യുവതിയെ രക്ഷിച്ചത്. യുവതി ചേർത്തല താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്