- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുമാസം പ്രായമുള്ള മകളെ തനിച്ചാക്കി 20കാരി വീടിനകത്ത് തൂങ്ങി മരിച്ചു; കടുംകൈ കാട്ടിയത് സ്വന്തം വീട്ടിൽ വിരുന്ന് വന്നപ്പോൾ; അഫ്‌നയുടെ മാതാവ് ജസീല മരിച്ചത് നാലുമാസം മുമ്പ്
മലപ്പുറം: പത്തുമാസം പ്രായമുള്ള മകളെ തനിച്ചാക്കി 20കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. 2021 ഫെബ്രുവരിയിൽ വിവാഹിതയായ മലപ്പുറം പോത്തുകല്ല് കുനിപ്പാല മാണിയത്ത് അബ്ദുവിന്റെ മകൾ അഫ്‌ന (20) ആണ് മരിച്ചത്.
ഭർത്താവ് പോത്തുകല്ല് കോടാലിപ്പൊയിൽ ഷാഫി (29) ന് മണ്ണാർക്കാട് കാറ്ററിങ് ബിസിനസ്സാണ്. ഭർത്താവിനൊപ്പം താമസിച്ചു വരവെ ഇക്കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. തുടർന്നു ഇന്നു പുലർച്ചെ 5.45നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ പത്തുമാസം പ്രായമായ ഇസ്മ മറിയം എന്ന പെൺകുട്ടിയുമുണ്ട്.
അഫ്‌നയുടെ മാതാവ് ജസീല നാലുമാസം മുമ്പാണ് മരണപ്പെട്ടത്. സഹോദരൻ : ഇഹ്‌സാൻ. നിലമ്പൂർ താലൂക്ക് തഹസീൽദാർ എം പി സിന്ധു ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പോത്തുകല്ല് ജുമാമസ്ജിദിൽ ഖബറടക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്