- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: പരിയാരത്ത് ആംബുലൻസ് ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളയാൻങ്കോട്ടെ എൻ റിനീഷ് കുമാറാണ് (34) തൂങ്ങിമരിച്ചത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവറാണ്. ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോൾ പമ്പ് പരിസരത്തെ വീട്ടിൽ വച്ച് റിനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആംബുലൻസ് ഡ്രൈവർ ആയ നടക്കൽ രാജന്റെയും നിർമ്മലയുടെയും മകനാണ് റിനീഷ്. സ്നേഹ സഹോദരി റിനീഷ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളോ ഇല്ലായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മറ്റ് നടപടികൾക്ക് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി. എന്തിനാണ് റിനീഷ് ആത്മഹത്യ ചെയ്തത് എന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയാണ്. അവിവാഹിതനാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story