- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിലെ ലോഡ്ജിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ; വിഷം ഉള്ളിൽ ചെന്ന് മരണമെന്ന് പൊലീസ്
അടിമാലി: ലോഡ്ജിൽ മധ്യവയസ്‌കനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി പിച്ചാപ്പിള്ളിൽ പി.കെ ജോൺ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി ടൗണിലുള്ള ലീ പ്രൈീ ഇൻ ഹോട്ടൽ മുറിയിലാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയോടെ ലോഡ്ജിൽ ഇദ്ദേഹം മുറിയെടുത്തു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ലോഡ്ജിന്റെ മുറി തുറക്കാതെയിരുന്നതിനെ തുടർന്ന് അടിമാലി പൊലീസ് എത്തി തുറന്ന് നോക്കിയപ്പോൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വയറിൽ ഉണ്ടായ മുഴ ക്യാൻസർ ആണെന്ന് അറിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുകൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഷേർളി.
മക്കൾ: റിജോ, ടീനു (അദ്ധ്യാപിക). മരുമകൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആണ്
മറുനാടന്‍ മലയാളി ലേഖകന്.