തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖില (15 ) മരിച്ചത്.

ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.