- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹെലികോപ്റ്ററിൽ തൃശൂരിലേക്ക്പറക്കാൻ താരം
കാൽലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പടയോട്ടം തുടരവേ താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേരള സമൂഹം.കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലമായ് തൃശ്ശൂരിൽ താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞതോടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി ലീഡ് ചെയ്തുകൊണ്ടേയിരുന്നത് തൃശൂരിലെ ജനങ്ങൾ അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു എന്നതിന് തെളിവാണ്. ഏറ്റവും ഒടുവിലായി വിവരം ലഭിക്കുമ്പോൾ 40625 വോട്ടുകളുടെ ഭൂരിപക്ഷം സുരേഷിനുണ്ട്.
തൃശൂരിൽ 20000 വോട്ടിന്റെ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തിയത്. എന്നാൽ ഈ കണക്കുകളൊക്ക നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയിലെ ഹിന്ദുവോട്ടുകൾ മുഴുവൻ സുരേഷിലേക്ക് കേന്ദ്രീകരിച്ചുവെന്നു വേണം കരുതാൻ. കെ മുരളീധരന് ഒരു ഘട്ടത്തിൽ പോലും മുന്നിൽ വരാൻ കഴിയാത്തത് ഇത് അടിവരയിടുന്നു. മത്സ്യത്തൊലാളികളുടെ പ്രധാന മേഖലയായ നാട്ടികയിൽ നിന്നും കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ സുരേഷിന് കഴിഞ്ഞതായും വിലയിരുത്തലുണ്ട്.
നിലവിൽ സുരേഷ് ഗോപി തിരുവനന്തപുരത്താണ്. മാധ്യമപ്പട മുഴുവൻ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലുണ്ട്. സിനിമയിൽ പോലും കാണാത്ത മാസ് എൻട്രിയോടെയായിരിക്കും തൃശൂരിലേക്കുള്ള സുരേഷിന്റെ യാത്ര.നടന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്.